പന്നി കുത്തി; വയോധികന് ഗുരുതര പരിക്ക്​

അടൂർ: പന്നിയുടെ കുത്തേറ്റ്​ വയോധികന് ഗുരുതര പരിക്ക്​. മങ്ങാട് പുളിനിൽക്കുന്നതിൽ പി. ജോണിക്കാണ്​ (65) കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ എട്ടിന് ജോണി മങ്ങാട് ജങ്ഷനിൽനിന്ന്​ നടന്നുവരുമ്പോൾ പിറകിൽനിന്ന് പന്നി ഓടിയെത്തി കുത്തി വീഴ്ത്തുകയായിരുന്നു. ടാർ റോഡിൽ തല അടിച്ചുവീണ് പരിക്കേറ്റ ജോണി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.