റാന്നി: പമ്പാനദിയിലെ കുരുമ്പൻമൂഴി കോസ് വേക്കു പകരം നദിയില്‍ പാലം നിര്‍മിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് സി.പി.ഐ നാറാണംമൂഴി, വെച്ചൂച്ചിറ ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായ കുരുമ്പന്‍മൂഴി സന്ദര്‍ശിച്ചശേഷം സംയുക്ത പ്രസ്താവനയിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ഒരു മഴ പെയ്താലുടന്‍ കോസ് വേ വെള്ളത്തിലാകുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പമ്പാനദിയുടെ മറുകരയിലുള്ള 300 ലേറെ കുടുംബങ്ങൾ ബാഹ്യലോകവുമായി ഒറ്റപ്പെട്ടു കഴിയുന്നു. തുടർച്ചയായി മൂന്നു തവണയാണ് ഇവിടെ ഉരുള്‍ പൊട്ടിയത്. ഒറ്റപ്പെട്ട മണക്കയം കുരുമ്പൻമൂഴി പ്രദേശത്തെ സാധാരണക്കാരായ കുടുംബങ്ങളുടെ ദുരിതം ബന്ധപ്പെട്ട സർക്കാർ വകുപ്പുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സി.പി.ഐ ആരോപിച്ചു. നാറാണംമൂഴി ലോക്കല്‍ സെക്രട്ടറി എം.വി പ്രസന്നകുമാര്‍, വെച്ചൂച്ചിറ ലോക്കല്‍ സെക്രട്ടറി സജിമോന്‍ കടയനിക്കാട്, വി.ടി വര്‍ഗീസ്, അനില്‍ അത്തിക്കയം, കുഞ്ഞുകുട്ടി, ടൈറ്റസ് ദാനി തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.