പന്തളം: അധികാരികൾ അറിയാതെ നഗരസഭ കെട്ടിടത്തിൽ അനധികൃത നിർമാണം. നഗരസഭ ഓഫിസിൻെറ മുകളിലത്തെ നിലയിൽ കെട്ടിടത്തിൻെറ മധ്യഭാഗം രണ്ടിടം വെട്ടിപ്പൊളിച്ചതായി കണ്ടെത്തി. ഭിത്തി തുരന്ന് വാതിലുകൾ നിർമിക്കുകയാണ്. പദ്ധതിയിലില്ലാത്തതാണ് ഇൗ നിർമാണമെന്ന് അധികൃതർ പറഞ്ഞു. ഇൗ നിർമാണത്തെ കുറിച്ച് അറിയില്ലെന്ന് കൗൺസിലർ പറഞ്ഞു. സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടിനും അറിവില്ല. കെട്ടിട നിർമാണത്തെക്കുറിച്ച് അന്വേഷിക്കൻ നഗരസഭ എ.ഇക്ക് നിർദേശം നൽകിയതായി സൂപ്രണ്ട് ആർ. രേഖ പറഞ്ഞു. മുനിസിപ്പൽ കൗൺസിലോ ഉദ്യോഗസ്ഥരോ അറിയാതെ മുനിസിപ്പൽ കെട്ടിടം തുരക്കാൻ നിർദേശം നൽകിയവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഫോട്ടോ: പന്തളം നഗരസഭ കെട്ടിടത്തിൽ അനധികൃത നിർമാണം നടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.