മോട്ടോർ മേഖലയെ സംരക്ഷിക്കണം; ധർണ നടത്തി

പത്തനംതിട്ട: പെട്രോൾ-ഡീസൽ വില വർധനയെത്ത​ുടർന്ന് പ്രതിസന്ധിയിലായ മോട്ടോർ മേഖലയെ സംരക്ഷിക്കണമെന്നും നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്​ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ്​ മാർച്ചും ധർണയും നടത്തി. യൂനിയൻ ജില്ല ആക്ടിങ് സെക്രട്ടറി കെ. അനിൽ കുമാർ ഉദ്​ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ.കെ. ബേബി അധ്യക്ഷത വഹിച്ചു. പന്തളത്ത്​ വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും പി.കെ. ശാന്തപ്പൻ ഉദ്​ഘാടനം ചെയ്തു. എ.എച്ച്.​ സുനിൽ അധ്യക്ഷത വഹിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, തിരുവല്ല, കോയിപ്രം, മല്ലപ്പള്ളി, ഏഴംകുളം, അടൂർ, പെരുനാട് എന്നിവിടങ്ങളിലും ധർണ നടന്നു. photo.. mail....ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട കലക്ടറേറ്റിന്​ മുന്നിൽ നടത്തിയ ധർണ യൂനിയൻ ജില്ല ആക്ടിങ് സെക്രട്ടറി കെ. അനിൽ കുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.