കൃഷിവകുപ്പ് കെട്ടിടത്തിൽ ആരോഗ്യകേന്ദ്രം സ്ഥാപിക്കണം

അടൂർ: പതിറ്റാണ്ടുകളായി അനാഥാവസ്ഥയിലായ കൃഷിവകുപ്പ് കെട്ടിടം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് ആരോഗ്യകേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യം. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി ഒമ്പതാം വാർഡിൽ മാർത്തോമ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന കൃഷിവകുപ്പി​ൻെറ കെട്ടിടമാണ് നശിക്കുന്നത്. സാമൂഹികവിരുദ്ധ താവളമാണിവിടം. കാർഷിക ജലസേചന മാർഗങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും കർഷകർക്ക് അവബോധം വരുത്താൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് താമസിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിച്ച കെട്ടിടവും ഓഫിസുമാണ് ഇത്. ലോകബാങ്ക് ധനസഹായത്തോടെ 1985ൽ കൃഷി, ജലസേചന വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കിയ കൃഷി ജലസേചന പദ്ധതിയും വൃക്ഷ വിള വികസനവുമാണ് വിഭാവനം ചെയ്തത്. പക്ഷെ, ഇത് ശരിയായ രീതിയിൽ മുന്നോട്ടുപോയില്ല. 2000ൽ ഈ പദ്ധതി അവസാനിക്കേണ്ടിവന്നു. പാടശേഖരങ്ങളുടെ ജലസേചനത്തിനും വൃക്ഷവിളകളുടെ കൃഷിയും ഉൽപാദന വർധനയുമാണ് പദ്ധതി ലക്ഷ്യമിട്ടത്. ഈ കെട്ടിടം പിന്നീട് അഗ്രോ ക്ലിനിക്കായി പ്രവർത്തിച്ചു. എന്നാൽ, വകുപ്പ് ഉ​േദ്യാഗസ്ഥരുടെ താൽപര്യക്കുറവ് കാരണം നിർത്തേണ്ടിവന്നു. ഈ കെട്ടിടത്തി​ൻെറ വാതിലുകളും ജനാലകളും ശുചിമുറിയും മറ്റും നശിപ്പിച്ച നിലയിലാണ്. ​ PTL ADR agro മണ്ണടിയിൽ അനാഥമായ കൃഷി വകുപ്പ് കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.