മല്ലപ്പള്ളി: എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡ് ഒന്നിലൂടെയുള്ള വാഹനയാത്ര ദുരിതമാകുന്നു. എഴുമറ്റൂർ മുതൽ പടുതോടുവരെ റോഡിലെ ടാറിങ് ഇളകി കുഴികളായിട്ട് നാളുകൾ ഏറെയായി. ചില സ്ഥലങ്ങളിൽ വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അമിതഭാരം കയറ്റിയ നൂറുകണക്കിന് ടിപ്പറുകളാണ് രാപകൽ ഇതുവഴി കടന്നുപോകുന്നത്. റോഡിൻെറ തകർച്ചക്ക് പ്രധാന കാരണം ഇതാണെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റ് റോഡുകൾ എല്ലാം ഉന്നത നിലവാരത്തിൽ പണിയുമ്പോൾ എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡിനെ പരിഗണിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികൾപോലും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി സമരങ്ങൾക്കും വഴിതടയലിനുംശേഷമാണ് വല്ലപ്പോഴും അറ്റകുറ്റപ്പണികൾക്കുപോലും ബന്ധപ്പെട്ടവർ തയാറാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.