പന്തളം: ഇരട്ട സഹോദരിമാരായ ശാലുവിനും മാലുവിനും ലഭിച്ചത് ഇവരെപ്പോലെ ഇണപിരിയാതെ ജീവിച്ച ഇരട്ട സഹോദരന്മാരായ സുബാഷും സുബീഷും. വിവാഹത്തോടെ വേർപിരിഞ്ഞ് ജീവിക്കേണ്ടിവരുമെന്ന വിഷമമായിരുന്നു നാലുപേർക്കും. എന്നാൽ, ഇരട്ടകൾ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ശാലുവിൻെറയും മാലുവിൻെറയും ജീവിതം ഒന്നിച്ചുനീങ്ങാൻ വഴിതെളിഞ്ഞു. പന്തളം ചേരിക്കൽ പുത്തൻകുറ്റിയിൽ പി.എൻ. വിവേകാനന്ദൻെറയും കെ.ബി. ഗീതാകുമാരിയുടെയും മക്കളാണ് രാധികയെന്ന ശാലുവും ഗോപികയെന്ന മാലുവും. ആങ്ങമൂഴി കരിമ്പിൽ വീട്ടിൽ കെ.എം. ബോസിൻെറയും ശശികലയുടെയും മക്കളാണ് സുബാഷും സുബീഷും. ശനിയാഴ്ച പന്തളം മഹാദേവർ ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ വിവാഹം. ഫോട്ടോ .. പന്തളം മഹാദേവർ ക്ഷേത്രം ഒഡിറ്റോറിയത്തിൽ വിവാഹവേളയിൽ ഇരട്ടസഹോദരിമാർ വരന്മാർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.