കോന്നി: സി.പി.ഐ മങ്ങാരം ബ്രാഞ്ച് സെക്രട്ടറിക്കുനേരെ സാമൂഹികവിരുദ്ധൻെറ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് ആക്രമണമുണ്ടായത്. സി.പി.ഐ മങ്ങാരം ബ്രാഞ്ച് സെക്രട്ടറി മങ്ങാരം താഴത്തേതില്‍ വീട്ടില്‍ കാര്‍ത്തികയും ഭര്‍ത്താവ് രാജേഷും കോന്നിയില്‍നിന്ന് പലചരക്കുകട പൂട്ടി മടങ്ങുന്നതിനിടയില്‍ സാമൂഹിക വിരുദ്ധന്‍ ഇവരെ അകാരണമായി അസഭ്യം പറയുകയും കാര്‍ത്തികയെ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ഇവര്‍ കോന്നി പൊലീസില്‍ പരാതി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ സി.പി.ഐ കോന്നി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. ദീപകുമാര്‍ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.