താൽക്കാലിക നിയമനം എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന് പന്തളം: നഗരസഭയിലെ താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമിക്കാവൂവെന്നുകാട്ടി ജില്ല എംപ്ലോയ്മൻെറ് ഓഫിസർ പന്തളം നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ നിയമിച്ചത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. സെപ്റ്റംബർ ഏഴിന് നടത്തിയ ഇ.എം.ഐ പരിശോധനയിൽ നഗരസഭയിൽ 23 കണ്ടിജൻറ് തസ്തികകളിൽ അഞ്ച് എണ്ണം എംപ്ലോയ്മൻെറ് എക്സചേഞ്ചിൽ റിപ്പോർട്ട് ചെയ്തു. ബാക്കി 18 തസ്തികകളും കൂടാതെ ഡാറ്റാ എൻട്രി ഓപറേറ്റർ -മൂന്ന്, ഡ്രൈവർ - 4, പാർട്ട് ടൈം ലൈബ്രറിയൻ 1, എന്നീ തസ്തികകളിൽ അനധികൃതമായി നിയമിക്കപ്പെട്ട ജീവനക്കാർ ജോലിചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ജീവനക്കാരെ പിരിച്ചുവിട്ട് ഒഴിവുകൾ എംപ്ലോയ്മൻെറ് എകസ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണമെന്നാണ് നിർദേശം. നഗരസഭയിൽ കണ്ടിജൻറ് തൊഴിലാളികളെ നിയമിച്ചത് സംബന്ധിച്ച് വിജിലൻസിലും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.