ബസുടമകൾ ധർണ നടത്തി

പത്തനംതിട്ട: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്​ച മുതൽ നടക്കുന്ന ബസുടമകളുടെ അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ പത്തനംതിട്ടയിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മാർച്ച് ആ​േൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ധർണ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.കെ.ജി. നായർ, കെ. ശിവദാസൻ നായർ, റോബിൻ പീറ്റർ, രാജു നെടുവമ്പുറം, പ്രസാദ് ജോൺ മാമ്പ്ര, ബി. ശ്രീകുമാർ, ആർ. ഷാജി കുമാർ, വേണു കെ. നായർ, ജോൺ മാത്യു-സാബു ഫിലിപ്, ബിനോയ് പരുവാനിക്കൽ എന്നിവർ സംസാരിച്ചു. സംയുക്തസമിതി ജനറൽ കൺവീനർ ലാലു മാത്യു സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.