കർഷകർക്ക് ശല്യമായി വാനരപ്പട

കോന്നി: കാട്ടാനയെയും കാട്ടുപന്നിയെയും എല്ലാം സോളാര്‍ വേലികള്‍ സ്ഥാപിച്ച് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ നാശം വിതക്കുന്ന വാനരപ്പടയെ തുരത്താന്‍ വഴിയില്ലാതെ മലയോര കര്‍ഷകര്‍. വനത്തില്‍നിന്ന് കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന വാനരപ്പട തെങ്ങ്, കവുങ്ങ്, കോലിഞ്ചി, പുളി, കാപ്പിക്കുരു, റംബൂട്ടാന്‍ തുടങ്ങി മിക്ക കാര്‍ഷിക വിളകളും നശിപ്പിച്ചാണ് മടങ്ങുക. തേങ്ങ കരിക്കാകുന്ന ഘട്ടത്തില്‍തന്നെ നശിപ്പിച്ച് കളയുകയും തുരന്ന് തിന്നുകയും ചെയ്യുന്നത് പതിവാണ്. കോലിഞ്ചിയുടെ തണ്ട് ഒടിച്ച് ഇതിനുള്ളിലെ കാമ്പ് ഭക്ഷിക്കുന്നതിലാണ് ഇവറ്റകള്‍ക്ക് പ്രിയം. ചിലയിടങ്ങളില്‍ വനാതിര്‍ത്തിയിലുള്ള വീടുകളില്‍ നാശം വിതക്കുന്നതും കുറവല്ല. പടക്കവും മറ്റും പൊട്ടിച്ച് ഓടിച്ചുവിട്ടാലും വീണ്ടും വരുന്നതും പതിവാണ്. വീടി‍ൻെറ ഓടുകള്‍ നശിപ്പിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.