അടൂർ: പള്ളിക്കലിൻെറ മൺമറഞ്ഞ പ്രതിഭകൾ ഇനി മരമായി തെങ്ങമം സ്കൂളിൽ ജീവിക്കും. ആർ. രഞ്ജിനി എഴുതുന്ന പള്ളിക്കലിൻെറ പ്രാദേശിക ചരിത്രമായ 'പള്ളിക്കലപ്പ'ൻെറ പ്രസാധനത്തോട് അനുബന്ധിച്ചാണ് ഗ്രന്ഥകാരി മുൻകൈയെടുത്ത് പ്രതിഭകൾക്ക് പ്രണാമം അർപ്പിച്ച് തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടത്. ഇ.വി. കൃഷ്ണപിള്ള, മുൻഷി പരമുപിള്ള, അടൂർ ഭാസി, അടൂർ പങ്കജം, അടൂർ ഭവാനി, ആർട്ടിസ്റ്റ് മേടയിൽ രാമനുണ്ണിത്താൻ എന്നിവരുടെ പേരുകളിലാണ് വൃക്ഷത്തൈ നട്ടത്. ആർ.ഡി.ഒ എ. തുളസീധരൻപിള്ള, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ എ.എസ്. അശോക് , ഗ്രന്ഥകാരി ആർ. രഞ്ജിനി എന്നിവരാണ് തൈകൾ നട്ടത്. പി.ടി.എ പ്രസിഡൻറ് ബി. വിജയകുമാർ അധ്യക്ഷതവഹിച്ചു. ശില സന്തോഷ്, കവി ശ്യാം ഏനാത്ത്, രാജേഷ് കവറാട്ട്, തെങ്ങമം രാഘവൻ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു, ടി.പി. രാധാകൃഷ്ണൻ, വിമൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. PTL ADR Pallickal ഗ്രന്ഥകാരി രഞ്ജിനി തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തെങ്ങിൻതൈ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.