കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക്​ ജില്ലയിൽ പൂർണം​

പത്തനംതിട്ട: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട്​ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക്​ ജില്ലയിൽ പൂർണം. ഭരണ-പ്രതിപക്ഷ യൂനിയനുകൾ സംയുക്തമായി പണിമുടക്ക്​ ആരംഭിച്ചതോടെ ദീർഘദൂര സർവിസുകൾ ഉൾപ്പെടെ മുഴുവൻ സർവിസുകളും ജില്ലയിൽ മുടങ്ങി. കഴിഞ്ഞ അർധരാത്രി മുതലാണ്​ സമരം തുടങ്ങിയത്​. ഐ.എൻ.ടി.യു.സി നേത​ൃത്വത്തിലുള്ള ടി.ഡി.എഫ്​ യൂനിയൻ 48 മണിക്കൂർ സമരമാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, സി.ഐ.ടി.യു, എ​.ഐ.ടി.യു.സി, ബി.എം.എസ്​ യൂനിയനുകൾ 24 മണിക്കൂർ സമരമാണ്​ നടത്തുന്നത്​. യൂനിയനുകൾ സംയുക്തമായി പണിമുടക്കിയതോടെ ജില്ലയിലെ പൊതു​ഗതാ​ഗതം പാ​െട നിശ്ചലമായി. രൂക്ഷമായ യാത്രാക്ലേശമാണ്​ ജില്ലയിൽ അനുഭവപ്പെട്ടത്​. കെ.എസ്​.ആർ.ടി.സി ജില്ലയിലെ എല്ലാ ഡിപ്പോക​ളിലെയും സർവിസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്​. അതിനിടെയാണ്​ പണിമുടക്കുന്നത്​. 10 വർഷം മുമ്പ്​ നടപ്പാക്കിയ ശമ്പള വർധനക്കുശേഷം കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ വേതന വർധനയിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്​ യൂനിയനുകൾ ആരോപിക്കുന്നു. പത്തനംതിട്ട ഡിപ്പോയിൽ യൂനിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടന്നു. കെ.എസ്​.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി സി.ഐ.ടി.യു ജില്ല വൈസ്​ പ്രസിഡൻറ്​ എം.വി. സഞ്​ജു ഉദ്​ഘാടനം ചെയ്​തു. എ. ഗോകുലേന്ദ്രൻ, വി. ഗിരീഷ്​കുമാർ, ആർ.അജി, വി.ആർ. സ​േന്താഷ്​ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നടത്തിയ പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ്​ കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡൻറ് വി.ജി. പ്രദീപ്, സെക്രട്ടറി അഡ്വ. എം. വിനോദ്, പി.കെ. ഗോപി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.