കാടും ചളിയും നിറഞ്ഞ് ആധുനിക സ്റ്റേഡിയത്തിന് ഏറ്റെടുത്ത സ്ഥലം അടൂർ: നിർമാണത്തിന് തുക അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അടൂർ നഗരസഭ സ്‌റ്റേഡിയം നിർമാണം ഇഴയുന്നു. 2017ലെ ബജറ്റിൽ സ്‌റ്റേഡിയം നിർമാണത്തിന് തുക അനുവദിച്ചിരുന്നു. തുടർന്ന് ഇപ്പോൾ കിഫ്ബി പദ്ധതിപ്രകാരം അനുവദിച്ച 10കോടി െചലവിട്ടാണ് സ്‌റ്റേഡിയം നിർമിക്കുന്നത്. നിർമാണ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പണി തുടങ്ങിയില്ല. െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻെറ താൽപര്യപ്രകാരമാണ് സ്റ്റേഡിയ നിർമാണത്തിന് അംഗീകാരം ലഭിച്ചത്. ഇവിടെ രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബാൾ സ്‌റ്റേഡിയം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പുതുവാക്കൽ ഏലായിലാണ് സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്തത്. ഇതിൽ കുറച്ച് സ്ഥാലം വെറ്ററിനറി പോളിക്ലിനിക്, കൃഷിഭവൻ എന്നിവക്ക് കെട്ടിടം നിർമിക്കാൻ വിട്ടുനൽകിയിരുന്നു. സ്‌റ്റേഡിയത്തിനായുള്ള സ്ഥലത്തിൻെറ മുക്കാൽ ഭാഗവും കാടുകയറി കിടക്കുകയാണ്. ബാക്കിവരുന്ന സ്ഥലം ചളിനിറഞ്ഞ അവസ്ഥയിലുമാണ്. PTL ADR Stadium അടൂർ നഗരസഭ സ്റ്റേഡിയത്തിന് ഏറ്റെടുത്ത സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.