കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളിൻെറ ശോച്യാവസ്ഥ പരിഹരിക്കണം മല്ലപ്പള്ളി: ശതാബ്ദി ആഘോഷത്തിൻെറ നിറവിൽ നിൽക്കുന്ന കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളിൻെറ ജീർണാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തം. കെട്ടിട പുനർനിർമാണത്തിന് സമർപ്പിച്ച പദ്ധതിയിൽ തുടർനടപടി സ്വീകരിക്കണമെന്ന് സ്കൂൾ ശതാബ്ദി ആഘോഷ സമിതി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജമില ബീവി, ദിപ്തി ദാമോദരൻ, ജസീല സിറാജ്, നിന ബാബു, അഞ്ജലി, കൊച്ചുമോൻ വടക്കേൽ, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു. സമിതി ജനറൽ കൺവീനറായി ഇ.കെ. അജിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.