വീടി‍െൻറ സംരക്ഷണ ഭിത്തികളിടിഞ്ഞു; നിർധന കുടുംബം ഭീതിയിൽ

വീടി‍ൻെറ സംരക്ഷണ ഭിത്തികളിടിഞ്ഞു; നിർധന കുടുംബം ഭീതിയിൽ റാന്നി: കനത്ത മഴയെ തുടർന്ന് പറക്കുളത്ത് വീടി‍ൻെറ മുൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞതിന്​ പിന്നാലെ പിൻവശത്തെ ഭിത്തിയും ഇടിഞ്ഞു വീണു. ഇതോടെ വീട്​ അപകടാവസ്ഥയിലായി. റാന്നി അങ്ങാടി പറക്കുളം തടത്തില്‍കാലായില്‍ കെ.വി. അജിമോനും കുടുംബവുമാണ് ദുരിതത്തിലായത്. കഴിഞ്ഞമാസം 13ന് പെയ്ത മഴയില്‍ അജിമോ‍ൻെറ വീടി‍ൻെറ സംരക്ഷണ ഭിത്തി തകര്‍ന്ന് അടുത്ത വീടി‍ൻെറ മുറ്റത്തേക്ക്​ പതിച്ചിരുന്നു. പിന്നീട് ബുധനാഴ്ച രാത്രി മറുവശം കൂടി തകര്‍ന്നു വീഴുകയായിരുന്നു. അന്ന്​ വീടി‍ൻെറ അസ്ഥിവാരത്തോടു ചേര്‍ന്ന ഭാഗവും കെട്ടിനോടൊപ്പം ഇടിഞ്ഞിരുന്നു. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടി‍ൻെറ ഇടിഞ്ഞ ഭാഗം അടിയന്തരമായി പുനരുദ്ധരിക്കാമെന്ന് വാക്കു കിട്ടിയെങ്കിലും നൂലാമാലയില്‍ കുരുങ്ങി അജിമോന് സഹായം കിട്ടിയില്ല. ഇപ്പോള്‍ മറുവശം കൂടി തകര്‍ന്നതോടെ കിടപ്പാടവും തകരുമോ എന്ന ആധിയിലാണ്​ കുടുംബം. മരപ്പണി തൊഴിലാളിയാണ്​ അജിമോൻ. രണ്ട്​ പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്​ അജിമോ‍ൻെറ വരുമാനം മാത്രമാണുള്ളത്​. സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്​ സമീപത്തെ വീടിനും ഭീക്ഷണിയായിട്ടുണ്ട്. അടിയന്തരമായി ഇരുവശവും കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ കുടുംബത്തിന് കിടപ്പാടം ഇല്ലാതാകും. Ptl rni _1 house ഫോട്ടോ: അങ്ങാടി പറക്കുളത്ത് കെ.വി. അജിമോ​ൻെറ വീടി​ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.