ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ ഇന്ന് മാർച്ചും ധർണയും പത്തനംതിട്ട: സ്വകാര്യ ബസ് ഉടമകൾ ഒമ്പതുമുതൽ അനിശ്ചിതകാല സമരം തുടങ്ങുന്നു. സമരത്തിന് മുേന്നാടിയായി ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ ശനിയാഴ്ച പത്തനംതിട്ടയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് തകർച്ചയിലായ സ്വകാര്യ ബസ് മേഖല ദിനംപ്രതി ഉണ്ടാകുന്ന ഡീസൽ വിലവർധന കാരണം സർവിസ് നടത്താനാവാതെ വിഷമിക്കുകയാെണന്ന് സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസ്മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടുകൾ ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. കോവിഡ് കാലം കഴിയുന്നതുവരെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി കൊടുക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ട് പ്രകാരം ജൂൺ 21വരെ മാത്രമാണ് നികുതിയിളവ് നൽകിയത്. ജൂലൈ മുതലുള്ള നികുതി അടയ്ക്കാൻ സാവകാശം മാത്രമാണ് നൽകിയത്. ആവശ്യങ്ങളൊന്നും സർക്കാർ നടപ്പാക്കാതെ വന്നേതാടെയാണ് മുഴുവൻ ബസുടമകളെയും പങ്കെടുപ്പിച്ച് അനിശ്ചിതകാല സമരം നടത്താൻ തീരമാനിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ 10.30ന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന ധർണ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്യും. വാർത്തസേമ്മളനത്തിൽ ജനറൽ കൺവീനർ ലാലു മാത്യു, ചെയർമാൻ സി. മനോജ്കുമാർ, വൈസ് പ്രസിഡൻറ് ബി. ശ്രീകുമാർ, ആർ. ഷാജികുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.