വെള്ളപ്പൊക്കത്തിനുപിന്നാലെ പമ്പയാറ്റിൽ പ്ലാസ്​റ്റിക് ഒഴുക്കുന്നു

റാന്നി: വെള്ളപ്പൊക്കത്തിനുപിന്നാലെ റാന്നി ഭാഗത്ത് പ്ലാസ്​റ്റിക് മാലിന്യം പമ്പാനദിയിലൊഴുക്കുന്നതായി പരാതി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്​ പ്ലാസ്​റ്റിക് കുപ്പികളുടെ വലിയ കൂട്ടം മാരംതോട്ടം കടവി​ൻെറ ഭാഗത്ത് ഒഴുകിയെത്തി. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം വാരിമാറ്റാതെ വീണ്ടും നദിയിലേക്ക്​ തള്ളിയതാകാമെന്ന്്​ നാട്ടുകാർ സംശയിക്കുന്നു. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം നദിയിലേക്ക് ഒഴുക്കാതെ സംസ്കരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുൻകൈയെടുക്കണമെന്ന്​ ആവശ്യം ഉയരുന്നു. Ptl rni 2_plastic ഫോട്ടോ: പ്ലാസ്​റ്റിക് മാലിന്യം പമ്പാനദിയിൽ കൂടി ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.