'സവിശേഷ വിശേഷം' പംക്​തിയിലേക്ക്​

ഇരിപ്പുറക്കാത്തതിന്​ കാരണം കസേരമാത്രമാകണമെന്നില്ല. തറയുടെ ചൊവ്വും നിരപ്പും ​ആളി​ൻെറ ൈകയിലിരിപ്പും മനോനിലവാരവും ഒക്കെ കാരണങ്ങളിൽപെടും. ഇൗ കാര്യങ്ങളൊക്കെ ഒാക്കെയാണെങ്കിലും പത്തനംതിട്ട സബ്​ട്രഷറിയിലെ അന്തേവാസികൾ ഇരിക്കാനിടം നഷ്​ടമായ നിലയിലാണ്​. നിന്ന നിൽപിൽ പണമെണ്ണിക്കൊണ്ടേയിരുന്നാൽ പിണങ്ങിപ്പോകാൻ സാധ്യത ഏറെയാണല്ലോ. സംഗതി പണമായതിനാൽ എണ്ണം പിണങ്ങിപ്പോയാൽ പണവും വാങ്ങിപ്പോകുന്നവരും പിണങ്ങും. സംഗതി പണാപഹരണമായിമാറും. നിന്ന നിൽപിൽ പറ്റിപ്പോയതാണെന്ന്​ പറഞ്ഞാലൊന്നും തങ്ങളെ ഈ ഗതികേടിൽ കൊണ്ടെത്തിച്ച കോടതിപോലും കേൾക്കില്ല. കോടതി പറഞ്ഞുവിട്ട ആമീൻ സബ്​ട്രഷറിയിൽനിന്ന്​ കൊണ്ടുപോയത്​ 10 കസേരകളാണ്​. കല്ലട ജലസേചന പദ്ധതിക്ക്​ ഭൂമി വിട്ടുനൽകിയ ഇനത്തിൽ പന്തളം വില്ലേജിൽ തോന്നല്ലൂർ രവിമംഗലത്ത്​ വീട്ടിൽ ഓമനയമ്മക്ക്​ ഒരു പിണക്കവും പറ്റാതെ​ എണ്ണി തിട്ട​െപ്പടുത്തി നൽകേണ്ട 76000 രൂപ നൽകുന്നതിൽ വർഷങ്ങളായി പറ്റിക്കുന്ന മനോഭാവം സർക്കാർ കാട്ടുന്നതുകണ്ട് സഹികെട്ടിട്ടാണ്​ കണ്ണിൽ ചോരയുള്ള ​പത്തനംതിട്ട സബ്​കോടതി കസേരകൾ നുള്ളിപ്പെറുക്കാൻ ഉത്തരവിട്ടത്​. അതിനായി സബ്​കോടതി സബ്​ ട്രഷറിയെ ഉന്നമിട്ടതെന്തിനെന്ന്​ ഇതുവരെ ട്രഷറിവകുപ്പിന്​ പിടികിട്ടിയിട്ടില്ല. 10 കസേരകളാണ്​ കോടതി കൊണ്ടുപോയത്​. അവയെല്ലാത്തിനുംകൂടി​ 3000 രൂപ കിട്ടിയാൽ തന്നെ ലാഭമാണെന്ന്​ ട്രഷറി ജീവനക്കാർ പറയുന്നു. അപ്പോൾ ബാക്കി 73,000 രൂപക്ക്​ ഇനിയും ജപ്​തി നടപടികളുണ്ടാകാമെന്ന ഭീഷണി നിലനിൽക്കുന്നു. ഈ ഭീഷണിയുടെ മുൾമുനക്ക്​ മുന്നിൽനിന്ന്​​ കലക്​ടറുടെ കാറുമുതൽ മറ്റ്​ പലവകുപ്പുകളിലെയും ആളില്ലാ കസേരകൾവരെ വിറക്കുന്നുണ്ട്​. നിന്ന്​ നിന്ന്​ ഊപ്പാട്​ വന്ന ട്രഷറി ജീവനക്കാർ മിനി സിവിൽ സ്​റ്റേഷനിലെ മറ്റ്​ പല ആപ്പീസുകളുടെ പിന്നാമ്പുറങ്ങളിലും കണ്ടംചെയ്​ത്​ വാരികൂട്ടി കണ്ടാലറക്കുന്ന വിധത്തിൽ കിടന്ന കസേരകളിൽനിന്ന്​ കൊള്ളാവുന്ന ചിലവ കണ്ടെത്തി ഒരുവിധം ഒന്നിരുന്നാണ്​ കഴിഞ്ഞ ദിവസം പണമെണ്ണിയത്​. സഹജീവികളുടെ ദുരവസ്ഥ കണ്ട്​ കരളലിഞ്ഞ എൻ.ജി.ഒ യൂനിയൻ അംഗങ്ങൾ ആക്രിക്കച്ചവടക്കാരെ സോപ്പിട്ടി​ട്ടോ എന്തോ തരക്കേടില്ലാത്ത 10 കസേര ഒപ്പിച്ച്​ ശനിയാഴ്​ച കൊണ്ടുക്കൊടുത്തിട്ടുണ്ട്​. കോടതി നൽകിയ സൂചന കണ്ട്​ ഓമനയമ്മയെ പോലുള്ളവരെ പറ്റിക്കുന്ന പണി ഇനിയെങ്കിലും സർക്കാർ നിർത്തിയി​െല്ലങ്കിൽ കോടതി ഇനിയും ഇതുപോലെ പണി പറ്റിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.