കുട്ടികൾ കാത്തിരുന്ന ദിനം ഇന്ന്​; പ്രവേശനോത്സവത്തിന്​ സജ്ജമായി സ്​കൂളുകൾ

പത്തനംതിട്ട: സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായി. ഒന്നരവർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂളുകൾ തിങ്കളാഴ്ച തുറക്കുന്നത്. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂളുകൾ തുറക്കുന്നത്. വിദ്യാലയങ്ങളുടെ ചുമരുകളിലും ക്ലാസ് മുറികളിലും പ്രകൃതിദൃശ്യങ്ങളും അക്ഷരക്കൂട്ടങ്ങളും അക്കങ്ങളുമൊെക്ക വരച്ച് മനോഹരമാക്കിയിട്ടുണ്ട്. മത്സ്യങ്ങളും സ്രാവും നീരാളിയുമൊക്കെ ജീവൻ തുടിക്കുന്ന രൂപഭാവങ്ങ​േളാടെ ചുമരുകളിൽ നിറഞ്ഞ് നിൽക്കുന്നു. കുട്ടികളുെട പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും ചുമരുകളിൽ ചിരിതൂകി നിൽക്കുന്നു. ബെഞ്ചും ​െഡസ്കുകളും എല്ലാം കഴുകി വൃത്തിയാക്കിയിട്ടുണ്ട്. സ്കൂൾ പരിസരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വ്യത്തിയാക്കിയിരുന്നു. ഇഴജന്തുക്കളുടെ സാന്നിധ്യം ഒരിടത്തും ഇ​െല്ലന്നും ഉറപ്പാക്കിയിട്ടുണ്ട്. എട്ട്​, ഒമ്പത്​ ക്ലാസുകൾ ഒഴികെയുള്ള മുഴുവൻ ക്ലാസുകളും തിങ്കളാഴ്ച തുടങ്ങും. 15ാം തീയതി മുതൽ മുതൽ എട്ട്​, ഒമ്പത് ക്ലാസുകളും പ്ലസ് വണും കൂടി തുടങ്ങും. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. രാവിലെ ഒമ്പതു മുതൽ 10 വരെയുള്ള സമയത്തിനിടക്ക്​ ക്ലാസുകൾ തുടങ്ങണം. ഉച്ചഭക്ഷണം കോവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കും. ആദ്യരണ്ടാഴ്ചക്കുശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കം മാറ്റമുണ്ടാകും. തെർമൽ സ്കാനറുകൾ സ്കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.