ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

അടൂർ: ഇന്ദിരഗാന്ധിയുടെ 37ാമത് രക്തസാക്ഷിത്വദിനം കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. പഴകുളം ജങ്ഷനിൽ ഛായാചിത്ര പ്രദർശനവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. യോഗം ഡി.സി.സി മുൻ ജനറൽ സെക്രട്ടറി ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷതവഹിച്ചു. അബ്​ദുൽ അസീസ് അയത്തികോണിൽ, ജി. ജോഗീന്ദർ, ബിജുബേബി ഓലിക്കൽ, വിജയലക്ഷ്മി ഉണ്ണിത്താൻ, റോസമ്മ സെബാസ്​റ്റ്യൻ, സുരേഷ് കുമാർ, നിസാർ ഫാത്തിമ, റെജികാസിം, നിഷ ബിനു, സജിനി, സിജു പഴകുളം, ശിഹാബ് പഴകുളം, ജസ്​റ്റിൻ, സജുവർഗീസ്, ബിജുകുമാർ, സതീശൻ, ഷിബു, ലത, ഹനീഫ റാവുത്തർ കാത്തുവിള തുടങ്ങിയവർ സംസാരിച്ചു. PTL ADR Congress ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം ഡി.സി.സി മുൻ ജനറൽ സെക്രട്ടറി ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.