തിരുവല്ല താലൂക്ക് ആശുപത്രിക്ക് വൻെറിലേറ്റർ കൈമാറി ഫോമ പത്തനംതിട്ട: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ അമേരിക്കയുടെ (ഫോമ) നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് വൻെറിലേറ്റർ കൈമാറി. ഫോമ പ്രസിഡൻറ് അനിയന്‍ ജോര്‍ജിൻെറ നേതൃത്വത്തിലാണ് ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർക്ക് 10 ലക്ഷം രൂപയുടെ വൻെറിലേറ്റർ കൈമാറിയത്. േഫ്ലാറിഡയിലെ ടാമ്പ പ്രതിനിധിയായ ജോയി കുര്യനാണ് വൻെറിലേറ്റര്‍ സംഭാവന ചെയ്തത്. ജോയൻറ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരള കണ്വെന്ഷന് ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ഫോമ വില്ലേജ് കോ-ഓഡിനേറ്റര്‍ ജോസഫ് ഔസോ, വിമൻസ് ഫോറം പ്രതിനിധി സുജ ഔസോ, സന്തോഷ് കുര്യന്‍, ബിജു ലംഘാഗരി, ഫോമ മീഡിയ കോ-ഓഡിനേറ്റര്‍ കുര്യന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോമയുടെ നേതൃത്വത്തില്‍ കോവിഡുകാലത്ത് റാന്നി താലൂക്ക് ആശുപത്രിക്കായി വൻെറിലേറ്റര്‍ കൈമാറിയിരുന്നു. മഹാപ്രളയത്തിന് ശേഷം ജില്ലയില്‍ 40 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കിയിട്ടുണ്ട്. ഫോട്ടോ അടിക്കുറിപ്പ്: PTL41fomaa ഫോമ പ്രതിനിധികള്‍ തിരുവല്ല താലൂക്ക് ആശുപത്രിക്കായി നല്‍കുന്ന വൻെറിലേറ്റര്‍ ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർക്ക് കൈമാറുന്നു ശബരിമല തീര്‍ഥാടനം: ദേവസ്വം മന്ത്രിയുടെ യോഗം ഇന്ന് പമ്പയില്‍ ശബരിമല: മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ശനിയാഴ്ച രാവിലെ 10ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.