പിന്നാക്ക സംവരണം സ്വാഗതം ചെയ്തു

റാന്നി: മെഡിക്കൽ ഡൻെറൽ പി.ജിക്ക് പിന്നാക്ക സംവരണം ഒമ്പതിൽനിന്ന് 27 ശതമാനമായി ഉയർത്തിയ മന്ത്രിസഭ തീരുമാനം അഖില കേരള പണ്ഡിതർ മഹാജനസഭ സ്വാഗതം ചെയ്തു. ഈ അധ്യയന വർഷം തന്നെ മുഴുവൻ പ്രഫഷനൽ നോൺ പ്രഫഷനൽ കോഴ്സുകൾക്കും ഈ തീരുമാനം ബാധകമാക്കി അടിയന്തര ഉത്തരവിറക്കണമെന്ന് പണ്ഡിതർ മഹാജനസഭ പ്രസിഡൻറ് സി.ജി. ശശിചന്ദ്രൻ, ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി എന്നിവർ സർക്കാറിനോടാവശ്യപ്പെട്ടു. സംവരണവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലവിലുള്ള കേസുകളിൽ സർക്കാർ ഭാഗം സത്യവാങ്മൂലം നൽകുന്നതിന് മുമ്പ്​ പിന്നാക്ക ഹിന്ദുസംഘടനകളുമായും ഹരജിക്കാരുമായും ചർച്ച ചെയ്യണമെന്നും പണ്ഡിതര്‍ മഹാജനസഭ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.