റാന്നി കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ് സൻെറർ തകർച്ചയിൽ റാന്നി: റാന്നി കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ് സൻെറർ തകർച്ചയിലായിട്ട് മാസങ്ങൾ. സൻെറർ കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും അധികൃതർക്ക് മൗനം. ഇട്ടിയപ്പാറയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു പിന്നില്‍ വയല്‍ നികത്തിയെടുത്ത സ്ഥലത്താണ് ഓപ്പറേറ്റിങ് സൻെറര്‍ പ്രവര്‍ത്തിക്കുന്നത്. ഓപറേറ്റിങ് സൻെറർ സബ് ഡിപ്പോയായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറെ കൊട്ടിഗ്ഘോഷിച്ച് 2013 ഫെബ്രുവരി 20നാണ് കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ റാന്നിയിൽ പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ഇന്നേവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വികസനം ലക്ഷ്യമാക്കി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് മൂന്ന് ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിക്കുവേണ്ടി അക്വയർ ചെയ്തു കൊടുത്തിരുന്നു. ബസ് സ്റ്റാൻഡിനോടുചേർന്ന് ശബരിമല ഇടത്താവളത്തിൻെറ പണിയും ആരംഭിച്ചതാണ്. എന്നാൽ, ഇതെല്ലാം ഇപ്പോൾ മുടങ്ങിയ അവസ്ഥയിലാണ്. ശബരിമലയുടെ പ്രാധാന്യവും കിഴക്കൻ മലയോര മേഖലയുടെ പുരോഗതിയും കണക്കിലെടുത്ത് ഇത് സബ് ഡിപ്പോ ആയി ഉയര്‍ത്തണമെന്നത് വർഷങ്ങളായ ആവശ്യമാണ്. 17 ഷെഡ്യൂള്‍ ഉണ്ടായിരുന്നത് ലോക്ഡൗണിന് മുമ്പ് 13 ആയി കുറഞ്ഞു. ബസുകള്‍ പലതും പല ഡിപ്പോകളിലേക്ക് മാറ്റി. മലയോര മേഖലകളിലെ സര്‍വിസുകള്‍ പലതും നിര്‍ത്തലാക്കി. സ്റ്റാന്‍ഡ് കുണ്ടും കുഴിയുമായതോടെ മറ്റു ഡിപ്പോയില്‍നിന്ന് എത്തുന്ന ബസുകള്‍ കയറാൻ മടിക്കുന്നു. വിശ്രമ സൗകര്യങ്ങളും കുറവായതിനാല്‍ യാത്രക്കാരും സ്റ്റാന്‍ഡ് ഉപേക്ഷിച്ചപോലെയാണ്. Ptl rni - 4 KടRtc ഫോട്ടോ: ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.