പത്തനംതിട്ട: പിന്നാക്ക കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ സ്ഥലത്ത് വീട് നിർമിക്കാൻ കോൺഗ്രസിൻെറ ചില പ്രാദേശികനേതാക്കൾ സമ്മതിക്കുന്നില്ലെന്ന് പരാതി. റിട്ടയർ എയർഫോഴ്സ് ജീവനക്കാരനായ റാന്നി വലിയകാവ് വല്യത്ത് വീട്ടിൽ വി.ടി. വർഗീസാണ് തൻെറ കുടുംബ വസ്തുവിൽനിന്ന് 26 സൻെറ് സ്ഥലം പാവങ്ങളായ എട്ടുപേർക്ക് വീട് നിർമിക്കാൻ സൗജന്യമായി നൽകിയത്. പഴവങ്ങാടി പഞ്ചായത്തിൽ ഒന്നാം വാർഡിലെ മന്ദമരുതി വട്ടാർകയത്താണ് സ്ഥലം നൽകിയത്. സമീപത്ത് പഞ്ചായത്ത് കിണറുമുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സ്ഥലം കൊടുത്തതറിഞ്ഞ് ചില പ്രാദേശിക നേതാക്കൾ ഇവിടെ അവരെ താമസിക്കാൻ അനുവദിക്കില്ലെന്നും തന്നെ നിരന്തരം ഭീഷണിെപ്പടുത്തുന്നതായും വർഗീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവർ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുെകാണ്ടിരിക്കുകയാണ്. സമീപത്തെ റോഡ് ഗേറ്റ് സ്ഥാപിച്ച് അടക്കുകയും ചെയ്തു. റാന്നി പൊലീസ്, ജില്ല പൊലീസ് ചീഫ്, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സൻെറിന് ഒന്നരലക്ഷം രൂപ വിലവരുന്ന വസ്തുവാണ് ദാനമായി നൽകിയത്. എയർഫോഴ്സിൽ നിന്നും റിട്ടയർ ആയശേഷം ഏറെക്കാലം അമേരിക്കയിലായിരുന്നു വർഗീസ്. 20 വർഷം മുമ്പ് വട്ടാർകയത്ത് ഒരു അംഗൻവാടിക്ക് അഞ്ച് സൻെറ് സ്ഥലം സൗജന്യമായി നൽകിയിട്ട് ഇതുവരെ കെട്ടിടം നിർമിൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.