*ജില്ല ലീഡ് ബാങ്ക് സമൃദ്ധി വായ്പ മഹോത്സവം പത്തനംതിട്ട: ബാങ്കിങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകവഴി വികസനം കൂടുതല്‍ ജനകീയമാകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിൻെറ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച സമൃദ്ധി വായ്പ മഹോത്സവം പത്തനംതിട്ട മാക്കാംകുന്ന് സൻെറ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നെറ്റ്വര്‍ക്ക് ജനറല്‍ മാനേജര്‍ വി. സീതാരാമന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ 24 ബാങ്കുകളുടെ വായ്പ സൗകര്യം ഒരുക്കുന്നതിന് മേളയില്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. തെരഞ്ഞെടുത്തവരുടെ വായ്പകള്‍ക്കുള്ള അനുമതിപത്രങ്ങള്‍ മേളയില്‍ കലക്ടര്‍ വിതരണം നടത്തി. ഡി.ഐ.സി പത്തനംതിട്ട ജനറല്‍ മനേജര്‍ പി.എന്‍ അനില്‍കുമാര്‍, എസ്. സന്തോഷ്, എസ്. ഈശ്വരന്‍, ഫെഡറല്‍ ബാങ്ക് റീജനല്‍ മാനേജര്‍ പി.എ ജോയി, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സിറിയക് തോമസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: PTL42bank സമൃദ്ധി വായ്പ മഹോത്സവം പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.