അട്ടത്തോട്ടിൽ കുട്ടിക്കൊമ്പൻെറ ജഡം വടശേരിക്കര: ശബരിമല വനമേഖലയോടു ചേര്‍ന്ന അട്ടത്തോട്ടില്‍ പമ്പാനദിയുടെ തീരത്ത് കാട്ടാനയുടെ രണ്ടു ദിവസം പഴക്കംചെന്ന ജഡം കണ്ടെത്തി. രണ്ടുമാസത്തോളം പ്രായംവരുന്ന കുട്ടിക്കൊമ്പൻെറ ജഡമാണ് വെള്ളിയാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. പടിഞ്ഞാറെ അട്ടത്തോട് ഭാഗത്ത് കണ്ടെത്തിയ ആന ഒഴുക്കില്‍പെട്ട് ചത്തതാകാമെന്നാണ് സംശയിക്കുന്നത്. ആനയുടെ ജഡം വാഹനത്തിലെത്തിച്ച് ആര്യാട്ടുകവല വനത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മറവുചെയ്തു. വനംവകുപ്പിൻെറ കോന്നി വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാമചന്ദ്രൻെറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സാമ്പിള്‍ ശേഖരിച്ചു. റാന്നി റേഞ്ച് ഓഫിസര്‍ കെ.എസ്. മനോജ്, കണമല ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. ഷാജിമോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജഡം മറവു ചെയ്തത്. വനത്തില്‍നിന്നുള്ള മലവെള്ളപ്പാച്ചിലില്‍ െചരിഞ്ഞനിലയില്‍ പമ്പയിലൂടെ ഒഴുകിയെത്തിയ രണ്ടാമത്തെ ആനയാണിത്. രണ്ടുദിവസം മുമ്പ് തുലാപ്പള്ളി മൂലക്കയത്താണ് മറ്റൊരു ആനയുടെ ജഡം ഒഴുകിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.