മല്ലപ്പള്ളി: പ്രളയബാധിത പ്രദേശമായ മല്ലപ്പള്ളിയിൽ വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾ സന്ദർശിച്ചു. സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി വ്യാപാരികൾ അറിയിച്ചു. മല്ലപ്പള്ളിയിലെ 40 വ്യാപാരികൾക്ക് അമേരിക്കൻ മലയാളി അസോസിയേഷൻെറ സഹകരണത്തോടെ 5000 രൂപ അടിയന്തര സഹായം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. പ്രളയത്തിൽ നാശം നേരിട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ജില്ല പ്രസിഡൻറ് ബിജു വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി റോഷൻ ജേക്കബ്, ഏരിയ സെക്രട്ടറി സുലൈമാൻ ചുങ്കപ്പാറ, ഗീവർഗീസ് പാപ്പി, രാധാകൃഷ്ണൻ കോഴഞ്ചേരി, അബ്ദുൽ സലാം തിരുവല്ല, ആൻറിച്ചൻ ബോണാ റോബ, ബിബിൻ മാതൃ, പ്രമോദ്, അജി കല്ലുപുര, വിജി കിഴക്കയിൽ, മനോജ് കുമാർ, പി.ടി. ജോയി, ബിജു മരോട്ടി മൂട്ടിൽ എന്നിവർ പ്രസംഗിച്ചു. (must).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.