p2 lead ഓട്ടോറിക്ഷയും ബൈക്കുകളും ഒഴുകിപ്പോയി വൻതോതിൽ കൃഷിയും കൃഷിഭൂമിയും ഒലിച്ചുപോയി വീടുകളുടെ മുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും ഒഴുകിപ്പോയി വടശ്ശേരിക്കര: മലയോര മേഖലകളെ ഭയത്തിലാഴ്ത്തി വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടലും. കോട്ടയം, പത്തനംതിട്ട ജില്ലകൾ അതിർത്തി പങ്കിടുന്ന, കിഴക്കൻ മലയോരമേഖലയിലെ എയ്ഞ്ചൽവാലി, മൂലക്കയം, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാഴാഴ്ച വൈകീട്ട് നാലിനുണ്ടായ ശക്തമായ പ്രകൃതിക്ഷോഭത്തിൽ നാശം നേരിട്ടത്. എയ്ഞ്ചൽവാലി കുരിശുപള്ളിക്ക് സമീപമുണ്ടായ ചെറിയ ഉരുൾപൊട്ടലിൽ ഓട്ടോറിക്ഷയും ബൈക്കുകളും ഒഴുകിപ്പോയി. എയ്ഞ്ചൽവാലി പാലത്തിനുസമീപം 100 മീറ്റർ അകലത്തിലുള്ള മലയിൽനിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടി കുത്തിയൊലിച്ചെത്തിയ മഴവെള്ളം വട്ടപ്പാറ ജങ്ഷനിലെ കടകൾക്കുള്ളിലേക്ക് ഇരച്ചുകയറി. തൊട്ടടുത്ത് നടന്നുകൊണ്ടിരുന്ന സി.പി.എം ലോക്കൽ സമ്മേളനഹാളിൽ വെള്ളം കയറിയതിനെത്തുടർന്ന് സമ്മേളനം നിർത്തിവെച്ചു. വട്ടപ്പാറ മേമുറിയിൽ അരവിന്ദാക്ഷൻെറ വീടിൻെറ സംരക്ഷണഭിത്തി പത്തടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. വീടിൻെറ അടിത്തറക്കും കേടുപാടുണ്ട്. വൻതോതിൽ കൃഷിയും കൃഷിഭൂമിയും ഒലിച്ചുപോയി. ശക്തമായി ഒഴുകിയെത്തിയ വെള്ളത്തോടൊപ്പമുള്ള കല്ലും മണ്ണും ചേർന്ന വെള്ളച്ചാട്ടമാണ് വാഹനങ്ങൾ ഒഴുക്കിക്കൊണ്ടുപോകാൻ ഇടയാക്കിയത്. വീടുകളുടെ മുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും ഒഴുകിപ്പോയി. മൂലക്കയം വടക്കേത്ത് െറജിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് ഒഴുകിപ്പോയത്. സമീപവാസികളായ െറജി കുന്നുംപുറം, ജോമോൻ കണ്ണന്താനം, തങ്കച്ചൻ മധുരം കിഴി എന്നിവർക്കാണ് വീട്ടുപകരണങ്ങൾ അടക്കം നഷ്ടപ്പെട്ടത്. പള്ളിപ്പടിയില്‍ റോഡ് തകര്‍ന്നു. സാന്തോം സ്‌കൂള്‍ ബസ് ഒഴുക്കില്‍പെട്ടു. നിരവധി കൃഷികൾ നശിച്ചിട്ടുണ്ട്. ശക്തമായ ഇടിയോടുകൂടിയ മഴക്കുശേഷം കാലാവസ്ഥയിൽ മാറ്റം ഉണ്ടായെങ്കിലും വീണ്ടും സംഭവിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കനത്ത മഴയാണ് മലയോരമേഖലയിൽ പെയ്തുകൊണ്ടിരിക്കുന്നത്. എരുമേലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സൻെറ് തോമസ് സ്കൂൾ കവല എന്നിവിടങ്ങളിലും വെള്ളം കയറി. വലിയമ്പലം തോട്ടിലെ വെള്ളമാണ് കനത്തമഴയിൽ റോഡിലേക്ക് കയറുന്നത്. പടം: File Name : IMG-20211028-WA0051.jpg ക്യാപ്‌ഷൻ: പമ്പാവാലി വട്ടപ്പാറയിലുണ്ടായ ഉരുൾപൊട്ടൽ PTL41urul bike (പടം FTPയിൽ) ഉരുൾപൊട്ടലിൽ എയ്ഞ്ചൽവാലി കുരിശുപള്ളിക്ക് സമീപത്തുനിന്ന് ഒഴുകിപ്പോയ ബൈക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.