അടൂർ ഡിപ്പോയിൽനിന്ന് വിനോദ സഞ്ചാര സർവിസ് തുടങ്ങും അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന് മലക്കപ്പാറക്കും മൂന്നാറിലേക്കും സർവിസ് ആരംഭിക്കുന്നു. ഡിപ്പോയുടെ വരുമാനം വർധിപ്പിക്കുന്നതിൻെറ ഭാഗമായാണ് തീരുമാനം. ആഴ്ച അവസാനമാകും സർവിസ്. ബസ് പുറപ്പെടുന്ന സമയം സംബന്ധിച്ച് തീരുമാനമായില്ല. സൂപ്പർ ഡീലക്സ് ബസാണ് സർവിസിനയക്കുക. 40 സീറ്റുകൾ ബുക്കിങ്ങായാൽ സർവിസ് നടത്തും. അടൂരിൽനിന്ന് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി വഴിയാണ് മലക്കപ്പാറക്ക് ബസ് പോകുക. കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴിയാണ് മൂന്നാറിന് സർവിസ് പോകുന്നത്. ഒരു ദിവസം തങ്ങി സ്ഥലങ്ങൾ കണ്ടശേഷം മടങ്ങത്തക്കവിധമാകും സർവിസ് ക്രമീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.