കടക്കാടിൻെറ 'അത്രമാണ്ണൻ' യാത്രയായി കടക്കാട്: കടക്കാടിൻെറ അത്രമാണ്ണൻ എന്ന അബ്‌ദുൽ റഹ്മാൻ യാത്രയായി. പഴയ തലമുറക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്നു ഇദ്ദേഹം. വാർധക്യസഹജ രോഗത്താൽ കിടപ്പിലായിരുന്നു. 1980 കാലഘട്ടങ്ങളിൽ ഇദ്ദേഹത്തിൻെറ സൈക്കിൾ ഷോപ്പിൽനിന്ന് വാടകക്ക് എടുത്ത് സൈക്കിൾ ചവിട്ടിപ്പഠിക്കാത്തവരായി കടക്കാട് ആരും ഉണ്ടാകില്ല. ഒരുരൂപ നിരക്കിൽ സൈക്കിൾ വാടകക്ക് നൽകിയിരുന്നു. കടക്കാട് മുസ്ലിയാർ വീട്ടിൽ അബ്‌ദുൽ റഹ്മാന് സൈക്കിളിനോടുള്ള സ്നേഹം തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടിലേറെയായി. സൈക്കിൾ റിപ്പയറിങ് ഷോപ് നടത്തി എല്ലാ പന്തളം നിവാസികൾക്കും അദ്ദേഹം സുപരിചിതനായിരുന്നു. കടക്കാട് ഉള്ള എല്ലാ വീടിൻെറയും മേൽവിലാസവും പ്രദേശവാസികളുടെ പേരും വയസ്സും അദ്ദേഹത്തിന് മനഃപാഠമാണ്. എല്ലവരോടും എളിമയോടുള്ള സംസാര രീതിയും പെരുമാറ്റവും അദ്ദേഹത്തെ കടക്കാടിൻെറ സ്വന്തമാക്കി. സാമൂഹികപ്രവർത്തനത്തിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. കടക്കാട് മുസ്ലിം ജുമാമസ്ജിദിൻെറ കീഴിൽ നടക്കുന്ന മയ്യിത്ത് പരിപാലനത്തിലും സജീവമായിരുന്നു. തഴവ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പദ്യങ്ങൾ മനഃപാഠമാക്കി വിവരിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച ഉച്ചക്ക് കടക്കാട് മുസ്ലിം ജുമാമസ്ജിദിൽ ഖബറടക്കി. ഫോട്ടോ .. അബ്‌ദുൽ റഹ്മാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.