കോമളം പാലത്തി​െൻറ തകർച്ച; വ്യാപാര മേഖല പ്രതിസന്ധിയിൽ

കോമളം പാലത്തി​ൻെറ തകർച്ച; വ്യാപാര മേഖല പ്രതിസന്ധിയിൽ കോമളം പാലം തകർന്നത് വ്യാപാര മേഖലയെ ബാധിക്കും മല്ലപ്പള്ളി: പ്രളയത്തിൽ വെണ്ണിക്കുളം കോമളം പാലം തകർന്നത് വ്യാപാര മേഖലയെയും ബാധിക്കും. പാലത്തി​ൻെറ സമീപപാത തകർന്നതോടെ യാത്രമാർഗം തടസ്സമായിരിക്കുകയാണ്. കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം, തുരുത്തിക്കാട് കുരിശുമല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള ആളുകളിൽ ഏറെയും അവശ്യസാധനങ്ങൾ വാങ്ങുന്നതിന് എത്തിയിരുന്നത് വെണ്ണിക്കുളത്തും കോമളത്തുമായിരുന്നു. പാലത്തി​ൻെറ സമീപ പാത തകർന്നതോടെ മറ്റ് യാത്രമാർഗമില്ലാത്തിനാൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.