പത്തനംതിട്ട: ജില്ലയില്‍നിന്ന് കേരള സംസ്ഥാന യുവജന കമീഷന്‍ പരിഗണിച്ച 13 കേസുകളില്‍ ആെറണ്ണം പരിഹരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലതല അദാലത്തില്‍ പരിഗണിച്ച ഏഴ് കേസുകള്‍ അടുത്ത ഹിയറിങ്ങിലേക്ക് മാറ്റിവെക്കുകയും ചെയ്തു. അഞ്ച് പുതിയ പരാതികള്‍ ജില്ലയില്‍നിന്ന് ലഭ്യമായിട്ടുണ്ട്. വായ്പമേള ഇന്ന് പത്തനംതിട്ട: കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിൻെറ നിര്‍ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ല ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പ മേള വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പത്തനംതിട്ട മാക്കാംകുന്ന് സൻെറ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നെറ്റ്വര്‍ക്ക് ജനറല്‍ മാനേജര്‍ വി. സീതാരാമന്‍ മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.