ഇവിടെ എത്തുന്ന കുട്ടികൾ എവിടെ ഇരുന്നുപഠിക്കും

കോന്നി: നീണ്ട ഇടവേളക്കുശേഷം സ്കൂൾ തുറക്കുമ്പോൾ കോന്നി പേരൂർകുളം ഗവ. എൽ.പി സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്ക് ഇരുന്ന് പഠിക്കാൻ സൗകര്യം ഇല്ല. ഗുരു നിത്യചൈതന്യയതി ത​ൻെറ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്കൂളിനോട് സർക്കാർ കടുത്ത വിവേചനം കാട്ടിയതോടെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഇല്ലാതായിരിക്കുകയാണ്​. 93 വർഷത്തിലധികം പഴക്കമുള്ള സ്കൂളി​ൻെറ കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്​. 2019ൽ കെട്ടിടവിഭാഗം എൻജിനീയർ സ്കൂൾ കെട്ടിടം അൺഫിറ്റാണെന്ന് സർട്ടിഫിക്കറ്റ് നൽകി. പിന്നീട് ഇവിടെനിന്ന്​ കുട്ടികളെ വിവിധ കേന്ദ്രങ്ങളിൽ മാറ്റിയിരുത്തിയാണ് പഠിപ്പിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തി​ൻെറ നിയന്ത്രണത്തിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാൻ ജനപ്രതിനിധികൾ കാര്യമായ ഇടപെടൽ നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത്തവണ നവംബർ ഒന്നിന് കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ ഇവരെ എവിടെയിരുത്തി പഠിപ്പിക്കുമെന്ന് ആശങ്കയിലാണ് അധ്യാപക-രക്ഷകർതൃ സമിതി. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി കെട്ടിടം പണിതാൽ കുട്ടികൾക്ക് സൗകര്യമാകും. കെട്ടിടം പൊളിക്കാൻ ടെൻഡർ നൽകി വർഷങ്ങളായിട്ടും കരാറുകാരൻ അത്​ പൊളിച്ചുനീക്കാൻ തയാറായിട്ടില്ല. ഒന്നാം തീയതി സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് ആവശ്യമായ സൗകര്യം സമീപത്തുള്ള ബഡ്സ് കെട്ടിടത്തിൽ ഒരുക്കുമെന്ന് അധികാരികൾ പറയുമ്പോഴും ചുരുങ്ങിയ ദിവസംകൊണ്ട് കെട്ടിടത്തി​ൻെറ ചുമരുകൾ കെട്ടിയുയർത്തി ക്ലാസ്​ മുറികൾ വേർതിരിച്ച് വയറിങ്​, പ്ലംബിങ്​ ഉൾ​െപ്പടെ ജോലി തീർക്കുക അസാധ്യമാണ്. നേരത്തേ നിർമാണ ജോലി തുടങ്ങിയിരുന്നുവെങ്കിൽ നവംബർ ഒന്നിന് എത്തുന്ന കുട്ടികൾക്ക് ഇരുന്നു പഠനം സാധ്യമാകുമായിരുന്നു എന്ന്​ രക്ഷിതാക്കൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.