ലോകസമാധാന ശിൽപശാല നടത്തി

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ഐക്യരാഷ്​ട്ര വാർഷിക ദിനാചരണ ഭാഗമായി ലോക സമാധാന ശിൽപശാല നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം ത്രിവിക്രമൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ്​ എസ്. മീരാസാഹിബ് അധ്യക്ഷതവഹിച്ചു. 'കോവിഡാനന്തര ലോകസമാധാനം' വിഷയത്തിൽ മുരളി കുടശ്ശനാട് പ്രബന്ധം അവതരിപ്പിച്ചു. ബിജു പനച്ചിവിള, മുഹമ്മദ് ഖൈസ്, സജി പൊടിയൻ, അഖിൽ വർഗീസ്, ബൈജു പഴകുളം, എച്ച്. റിയാസ്, മീര ടി. അബ്​ദുല്ല, എസ്. അൻവർഷ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിന് വി.എസ്. വിദ്യ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.