മല്ലപ്പള്ളിയിലെ പ്രളയാനന്തര പ്രവർത്തനങ്ങൾ വിലയിരുത്തി

മല്ലപ്പള്ളി: പഞ്ചായത്തിലെ പ്രളയാനന്തര പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക ഭരണസമിതി യോഗം ചേർന്നു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ പ്രസിഡൻറ്‌ ഗീത കുര്യാക്കോസും തുടർന്ന്​ നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച്​ തഹസിൽദാറും യോഗത്തിൽ വിശദീകരിച്ചു. റവന്യൂ വകുപ്പിൽനിന്ന് ലഭിക്കേണ്ട സഹായത്തിനുള്ള അർഹരായ അപേക്ഷകരെ കണ്ടെത്തുന്നതിനായി ജീവനക്കാർ വാർഡ് മെംബർമാരുമായി പ്രളയബാധിത വീടുകളിൽ പരിശോധന നടത്തുന്നതാണെന്ന് താഹസിൽദാർ അറിയിച്ചു. കാർഷിക, മൃഗ സംരക്ഷണ മേഖലയിൽ ഉണ്ടായ നഷ്​ടം വിലയിരുതുന്നതിനായി അതത്​ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട്‌ തയാറാക്കാൻ നിർദേശം നൽകി. കുടിവെള്ള കിണറുകൾ ശുചീകരിക്കുന്നതിന് ആവശ്യമായ തുക ദുരന്തനിവാരണ ഫണ്ടിൽനിന്ന്​ അനുവദിക്കുന്നതിന് കലക്ടറോട് അഭ്യർഥിക്കും. പ്രളയം മൂലം മാലിന്യം നിറഞ്ഞതും സാധാരണ രീതിയിൽ ശുചീകരിക്കാൻ സാധിക്കാത്തതുമായ റോഡുകൾ വൃത്തിയാക്കാൻ ഫയർ ഫോഴ്‌സി​ൻെറ സേവനം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ , നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.