മന്ത്രിക്ക്​ നിവേദനം നൽകി

അടൂർ: പറക്കോട് അനന്തരാമപുരം ചന്ത ആധുനികവത്​കരിക്കുന്നതിനായി കിഫ്ബി പദ്ധതിയിൽപ്പെടുത്തി 10 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിവേദനം നൽകി. അടൂർ നഗരസഭ അധ്യക്ഷൻ ഡി. സജി ചിറ്റയത്തിന് നൽകിയ നിവേദത്തി​ൻെറ അടിസ്ഥാനത്തിലാണ് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചത്. എം.എൽ.എ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചുനിർമിക്കുന്ന ഫിഷ്സ്​റ്റാൾ പൂർത്തീകരിക്കുമെന്ന് ചിറ്റയം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.