കാവാരികുളം കണ്ടൻകുമാരൻ ജയന്തി ആഘോഷം

മല്ലപ്പള്ളി: അടിത്തട്ട് ജീവിതങ്ങളെ പരിഷ്കരിച്ചും സംഘടിപ്പിച്ചും സാമൂഹിക മുന്നേറ്റത്തിലൂടെ നവോത്ഥാന പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന കാവാരികുളം കണ്ടൻകുമാരനെ അടയാളപ്പെടുത്താത്ത ചരിത്ര നിർമിതി അപൂർണമാണെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി പറഞ്ഞു. കാവാരികുളം കണ്ടൻകുമാര​ൻെറ 158ാം ജയന്തി ദിനത്തോട്​ അനുബന്ധിച്ച് ജന്മനാടായ പെരുമ്പെട്ടി പന്നയ്ക്കപ്പതാൽ സാംസ്കാരിക നിലയത്തിൽ ചേർന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുമ്പെട്ടി ശാഖ പ്രസിഡൻറ് സുകുമാരൻ പറയിടം അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഈപ്പൻ വർഗീസ് മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രപ്രസാദ്, രജിസ്ട്രാർ എ. രാമചന്ദ്രൻ, പി.കെ. കുട്ടപ്പൻ, വി.കെ. വത്സമ്മ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.