കോഴഞ്ചേരി: ശക്തമായ വെള്ളപ്പാച്ചിലിൽ കോഴിപ്പാലം തുരുത്തിമല റോഡ് ഇടിഞ്ഞുതകർന്നു. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിന് സമീപത്തുവരെ അഞ്ചടി താഴ്ചയിലാണ് മണ്ണും റോഡും ഇടിഞ്ഞുമാറിയത്. കോഴിപ്പാലത്തുനിന്നും തുരുത്തിമലയിലേക്കുള്ള ഏക റോഡാണിത്. ഉത്രട്ടാതി ജലമേള അടക്കമുള്ള സമയങ്ങളിൽ ഗതാഗതം ഇതുവഴിയാണ് തിരിച്ചുവിടുന്നത്. കോഴിപ്പാലത്തുനിന്ന് അയ്യൻകോയിക്കൽ ജങ്‌ഷനിൽ എത്തുന്ന നിരത്തുകൂടിയാണിത്. ആഞ്ഞിലിമൂട്ടിൽ കടവ് പാലം പൂർത്തിയായതോടെ ആറാട്ടുപുഴ - മാലക്കര ഭാഗത്തുള്ളവർ ആൽത്തറ ജങ്‌ഷനിലെ തിരക്ക് ഒഴിവാക്കാൻ ഈ വഴിയിലൂടെയാണ് യാത്രചെയ്യുക. ആറന്മുള പഞ്ചായത്ത് അധീനതയിലുള്ളതാണിത്. റോഡ് പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പടം െമയിൽ: PTL41kozhipalam കോഴിപ്പാലം-തുരുത്തിമല റോഡിൽ വലിയ കുഴി രൂപപ്പെട്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.