attn ptaaaaaaaaa രേഖകൾ ലഭ്യമാക്കാൻ പ്രത്യേക അദാലത്ത് മണിമല: വെള്ളപ്പൊക്കത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായ മണിമലയെ സാധാരണ നിലയിലാക്കാൻ അതിവേഗ നടപടികൾ. രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കാൻ ഉടൻ പ്രത്യേക അദാലത്ത് നടത്തും. മലവെള്ളപ്പാച്ചിലിൽ മൂന്നാനിയിലെ മാവേലി സ്‌റ്റോറിന് സാരമായി കേടുപാട് സംഭവിച്ചിരുന്നു. തിങ്കളാഴ്ച മുതൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൻെറ സേവനം വെള്ളാവൂരിൽ ലഭ്യമാകും. മലവെള്ളപ്പാച്ചിലിൽ തകർന്ന നൂലുവേലിക്കടവ് തൂക്കുപാലം പുനഃസ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കും. വെള്ളാവൂർ-കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചെറുവള്ളി പാലം, പഴയിടം കോസ്‌വേ എന്നിവ നന്നാക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും നിർദേശിച്ചിട്ടുണ്ട്. വ്യാപാരികൾക്കുണ്ടായ നഷ്ടവും മറ്റ് പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു. വെള്ളം കയറിയ മണിമല പൊലീസ് സ്‌റ്റേഷൻ നവീകരിക്കാൻ എസ്റ്റിമേറ്റ് തയാറാക്കും. ഇവയെല്ലാം സമയബന്ധിതമായി പൂർത്തിയായാൽ മണിമലയ്ക്ക് സാധാരണനില കൈവരിക്കാനാകും. വിവിധ സന്നദ്ധ സംഘടനകൾ കഴിഞ്ഞ ഒരാഴ്ചയിലേറെയായി മണിമലയിൽ ശുചീകരണ പ്രവർത്തനങ്ങളും മറ്റുമായി രംഗത്തുണ്ട്. അടിയന്തരമായി മണിമലയിലെ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും തുടർന്ന് കച്ചവടം പുനരാരംഭിക്കാൻ കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ. വാസവനും മറ്റ് ജനപ്രതിനിധികൾക്കും ബന്ധപ്പെട്ടവർ നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.