റാന്നി: റാന്നി അങ്ങാടി പേട്ടയിൽ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. അങ്ങാടി വരവൂർ സ്വദേശി അനിലാണ് (45) കുത്തേറ്റത്. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റാന്നി ചെത്തോങ്കര സ്വദേശി സന്തോഷിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 11ഓടെ പേട്ട തിയറ്ററിനു സമീപമാണ് സംഘർഷം നടന്നത്. പേട്ടയിലെ ഒരു കടയിൽ ഹാൻസ് വിൽക്കുന്നതുസംബന്ധിച്ച് സന്തോഷ് പറഞ്ഞത്രേ. ഇത് ചോദിക്കാനെത്തിയ അനിലും സംഘവും സന്തോഷുമായി തർക്കവും ഉന്തും തള്ളുമായി. പിന്നീട് തർക്കം മൂത്ത് ഇവർ സന്തോഷിനെ മർദിച്ചതായി പറയുന്നു. ഇതിൽ പ്രകോപിതനായി സന്തോഷ് അനിലിനെ കുത്തുകയായിരുന്നു. ഉടനെ പൊലീസെത്തി സന്തോഷിനെ കസ്റ്റഡിയിലെടുത്തു. Ptl rni - 2 Anil ഫോട്ടോ: അങ്ങാടി പേട്ടയിൽ ഞായറാഴ്ച രാവിലെയുണ്ടായ സംഘർഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.