പന്തളത്ത്​ സിനിമ തിയറ്ററുകൾ തുറക്കുന്നത്​ ബുധനാഴ്ച

പന്തളം: കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞ പന്തളത്തെ സിനിമ തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ പകുതി സീറ്റുകളിൽ മാത്രം കാണികൾക്ക് ഇരിക്കാൻ അനുമതി നൽകി പ്രവേശനം തുടങ്ങാൻ തീരുമാനിച്ചെങ്കിലും പുതിയ സിനിമകൾ പന്തളത്തിന് ലഭിച്ചില്ല. അതുകൊണ്ടാണ് ബുധനാഴ്ച​േത്തക്ക്​ മാറ്റിയത്. ജീവനക്കാർ രണ്ട്​ ഡോസ്​ കോവിഡ് പ്രതിരോധ വാക്സിനെടുക്കണം. കാണികൾക്കും രണ്ട്​ ഡോസ് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. പന്തളത്ത് ത്രിലോകിൽ മൂന്ന്​ തിയറ്ററുകളാണ്​ പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.