പാടങ്ങളിൽ മീൻപിടിത്തം സജീവമായി

പന്തളം: വെള്ളപ്പൊക്ക ബാധിത മേഖലകളിൽനിന്ന്​ വെള്ളമിറങ്ങിയതോടെ . മുട്ടാർ, ചേരിയക്കൽ, പൂഴിക്കാട്, വലകടവ്, ഐരാണിക്കുഴി തുടങ്ങി സ്ഥലങ്ങളിലെ കരിങ്ങാലി പുഞ്ചയിലാണ് വ്യാപകമായി മീൻപിടിക്കുന്നത്. ഞായറാഴ്ച രാവിലെ മുതൽ മിക്കസ്ഥലങ്ങളിലും മീൻപിടിത്തം ഉണ്ടായിരുന്നു. മീൻപിടിക്കാൻ ദൂരസ്ഥലങ്ങളിൽനിന്ന്​ ആളുകൾ ഇവിടെ എത്തുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ നദികളിലൂടെ വലിയ മീനുകൾ ധാരാളം ഒഴുകിയെത്തിയതായാണ്​ പറയുന്നത്​. ഫോട്ടോ: ചേരിക്കൽ മന്നം ആയുർവേദ കോളജിന്​ സമീപം വലക്കടവ് ഭാഗത്ത് നടന്ന മീൻപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.