കുരുമ്പന്‍മൂഴിയിലേക്ക് പാതയൊരുക്കി അഗ്​നിരക്ഷാസേന

വടശേരിക്കര: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി മേഖലയിലെ പ്രദേശവാസികള്‍ക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആശ്രയമായ കുരുമ്പന്‍മൂഴി കോസ്​വേയില്‍ അടിഞ്ഞുകൂടിയ മണല്‍ അഗ്​നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കംചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ്​വേയില്‍ രണ്ടര മീറ്ററോളം മണല്‍ അടിഞ്ഞിരുന്നു. ശക്തമായ മഴയുണ്ടാകുമ്പോള്‍ പമ്പ നദിക്ക് അക്കരെ നാറാണംമൂഴി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കുരുമ്പന്‍മൂഴിയിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ മറ്റ് ഗതാഗത മാര്‍ഗങ്ങളില്ലാതെ ഒറ്റപ്പെടാറുണ്ട്​. ജെ.സി.ബി ഉപയോഗിച്ചാണ് റാന്നി അഗ്​നിരക്ഷാവിഭാഗം ഓഫിസര്‍ കെ.ജി. സന്തോഷ്‌കുമാറി​ൻെറ നേതൃത്വത്തിലുള്ള സംഘം കോസ്​വേയിലെ മണല്‍ നീക്കിയത്. അഗ്​നിരക്ഷാസേന ടീമില്‍ ജെ.എസ്. ജയദേവന്‍, ടി. അന്‍സാരി, എം.എം. റഫീക്ക്, വി.ടി. പ്രവീണ്‍കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. --------- PTL 14 KURUMPAN കുരുമ്പന്‍മൂഴി കോസ്​വേയില്‍ അടിഞ്ഞ മണല്‍ അഗ്​നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കംചെയ്തപ്പോള്‍ PTL 15 KURUMPANMOOSHI വെള്ളപ്പൊക്കത്തില്‍ തകർന്ന കുരുമ്പന്‍മൂഴി കോസ്​വേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.