പത്തനംതിട്ട: സംസ്ഥാനത്ത് 24ാം തീയതിവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവിടെത്തന്നെ തുടരണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ 145 ക്യാമ്പുകളിലായി 7,646 ആളുകള്‍ കഴിയുന്നുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അച്ചന്‍കോവില്‍ നദിയില്‍ ജലം നിലവില്‍ വാണിങ് ലെവലിന് മുകളിലാണെങ്കിലും ഡെയ്ഞ്ചര്‍ ലെവലിന് താഴെയാണ്. കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിയെങ്കിലും നദികളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല. ------------------- p444 ബാങ്ക് ജീവനക്കാർ സമരം തുടരുന്നു പത്തനംതിട്ട: വിവിധ ആവശ്യങ്ങളുന്നയിച്ച് കാതോലിക് സിറിയൻ ബാങ്ക് ജീവനക്കാർ ആരംഭിച്ച പണിമുടക്ക് സമരത്തിൻെറ ഭാഗമായി പത്തനംതിട്ട സി.എസ്.ബി ബാങ്കിന് മുന്നിൽ വ്യാഴാഴ്ച നടന്ന രണ്ടാം ദിവസത്തെ സമര പരിപാടി യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ട്രേഡ് യൂനിയൻ നേതാക്കളായ കെ. അനിൽകുമാർ, ഹരിദാസ്, പ്രശാന്ത് എന്നിവർ സംസാരിച്ചു. രാവിലെ താൽക്കാലിക ജീവനക്കാർ ജോലിക്കെത്തിയത് സമരക്കാർ തടഞ്ഞു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.