പൊലീസ് അനുസ്മരണദിനം ആചരിച്ചു

പത്തനംതിട്ട: പൊലീസ് അനുസ്മരണ ദിനത്തില്‍ ജില്ല പൊലീസ് ആസ്ഥാനത്ത് പരേഡും സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനി സ്മാരകസ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച്​ പരേഡി​ൻെറ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങില്‍ സായുധ പൊലീസ് ക്യാമ്പ് അസി.​ കമാന്‍ഡൻറ്​ പി.പി. സന്തോഷ്‌കുമാര്‍ രക്തസാക്ഷികളുടെ പേരുകള്‍ വായിച്ചു. ആചാരവെടിയോടെ അനുസ്മരണ പരേഡും മറ്റ് ചടങ്ങുകളും അവസാനിച്ചു. തുടര്‍ന്ന് അനുസ്മരണദിന സ്​റ്റാമ്പ് പതിച്ചുനല്‍കി. 1947 മുതല്‍ ജീവന്‍ ബലിയര്‍പ്പിച്ച കേന്ദ്ര, സംസ്ഥാന പൊലീസ് സേനകളിലെ അംഗങ്ങളുടെ ജീവത്യാഗം അനുസ്മരിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21ന് ഈ ദിനം ആചരിക്കുന്നത്. ചടങ്ങില്‍ എ.എസ്.പി എന്‍. രാജന്‍, ഡിവൈ.എസ്.പിമാരായ ആര്‍. സുധാകരന്‍ പിള്ള, എ. സന്തോഷ്‌കുമാര്‍, ആര്‍. പ്രദീപ് കുമാര്‍, പി.ജെ. ഉമേഷ് കുമാര്‍, കെ. സജീവ്, ആര്‍. ബിനു തുടങ്ങിയവർ പങ്കെടുത്തു. -------- ചിത്രം PTL 10 POLICE പൊലീസ് അനുസ്മരണദിനത്തില്‍ ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി സ്മാരകസ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച്​ അഭിവാദ്യം ചെയ്യുന്നു ---------- ഗ്രാമീണ തൊഴില്‍ദാന പദ്ധതിക്ക്​ അപേക്ഷിക്കാം പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറി​ൻെറ ധനസഹായത്തോടെ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലയില്‍ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയായ 'എ​ൻെറ ഗ്രാമം' നടപ്പാക്കുന്നു. അഞ്ചുലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന ചെറുകിട വ്യവസായ സംരംഭങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാറി​ൻെറ സാമ്പത്തിക ഉ​േത്തജക പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിഗണനയും ഇളവുകളും നല്‍കും. മൊത്തം പദ്ധതിച്ചെലവി​ൻെറ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി അനുവദിക്കുന്ന പദ്ധതിയില്‍ പട്ടികജാതി-വര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, വനിതകള്‍, കോവിഡ് മഹാമാരിമൂലം തൊഴില്‍ നഷ്​ടപ്പെട്ട പ്രവാസികള്‍ മുതലായ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. segp.kkvib.org. ഫോൺ: 0468 2362070, 9495408275, 9447561943, 9495406397.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.