മല്ലപ്പള്ളി: കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നൂലുവേലിൽ കടവിൽ നിർമിച്ച തൂക്കുപാലം ഒലിച്ചുപോയ സാഹചര്യത്തിൽ യാത്രദുരിതം പരിഹരിക്കുന്നതിന് കടത്തുവള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി മല്ലപ്പള്ളി തഹസിൽദാർക്ക് നിവേദനം നൽകി. അഷറഫ്, ലൂബിർ റഹ്മാൻ, മനാഫ്, സുൽഫിക്കർ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ------------ കാപ്ഷൻ തൂക്കുപാലം ഒലിച്ചുപോയ നൂലുവേലിൽ കടവിൽ കടത്തുവള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ മല്ലപ്പള്ളി തഹസിൽദാർക്ക് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.