മണ്ണിടിച്ചിൽ ഭീഷണി: ആതിരമലയിൽ ഒഴിപ്പിക്കൽ തുടരുന്നു

പന്തളം: ആതിരമലയിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റി തുടങ്ങി. പന്തളം നഗരസഭയുടെ 16, 17 ഡിവിഷനുകൾ ഉൾപ്പെടുന്ന മേഖലയിലാണ് ഭീഷണി നിലനിൽക്കുന്നത്. ആതിരമലയുടെ സമീപങ്ങളിലായി 900ത്തോളം കുടുംബങ്ങൾ തിങ്ങി താമസിക്കുന്നുണ്ട്. പാലോലി കുഴി, നെല്ലിക്കാട്, മണ്ണാകോണം മേലേതിൽ, മൈലാടും കുളം എന്നീകോളനികളിൽനിന്ന്​ വൻതോതിൽ ജനം ഒഴിഞ്ഞുപോകുന്നുണ്ട്​. നഗരസഭ അധികൃതരുടെ നിർദേശപ്രകാരം കഴിഞ്ഞ രണ്ടുദിവസങ്ങളായി പ്രദേശവാസികൾ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാറിയിട്ടുണ്ട്​. പന്തളത്തെ വിവിധ സ്കൂളുകളിൽ ക്യാമ്പ് തുറന്നു. ആവശ്യമെങ്കിൽ മണ്ണുമാന്തി, ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ ഏർപ്പെടുത്തും. രാവിലെ മുതൽ ജാഗ്രത നിർദേശം നൽകാനായി മൈക്ക് അനൗൺസ്മൻെറ് നടത്തി. ആതിരമലയുടെ ചുറ്റുപാടുകൾ ഇപ്പോൾ വിജനമാണ്. ആതിരമലയിലെ ശിവപാർവതി ക്ഷേത്രത്തോട്​ ചേർന്ന് ജിയളോജിക്കൽ സർവേയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധരും 2018യിൽ സ്ഥാപിച്ച ഭൗമസ്ഥിതി നിർണയിക്കൽ സംവിധാനം വഴിയാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്​. കഴിഞ്ഞ ദിവസം പന്തളം നഗരസഭ അധികൃതർ അടിയന്തര യോഗം വിളിച്ച്​ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. 100 വർഷം മുമ്പ്​ ഇവിടെ വാറ്റുകുഴി തടത്തിൽ ഉരുൾ പൊട്ടിയിരുന്നതായും പഴമക്കാർ പറയുന്നു. ആതിരമലയുടെ താഴുന്ന പ്രദേശങ്ങളിൽനിന്ന്​ ടൺ കണക്കിന് മണ്ണ് സ്വകാര്യ വ്യക്തി മാറ്റിയിരുന്നത് ഏറെ വിവാദമായിരുന്നു. ------------- ഫോട്ടോ: കുരമ്പാല ആതിരമലയിൽനിന്ന്​ കുടുംബങ്ങൾ ഒഴിഞ്ഞുപോകുന്നു 2 ആതിരമലയിൽ ആളൊഴിഞ്ഞ വീടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.