ശബരിമല ഇടത്താവളത്തിൽ ഒരുക്കമായില്ല

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പത്തനംതിട്ട നഗരസഭ ഇടത്താവളം പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതി കാലത്ത്​ 25 ലക്ഷം രൂപ മുടക്കി നാലു ശൗചാലയം ഉൾപ്പെടെ ഡോർമിറ്ററി സംവിധാനം പൂർത്തീകരിച്ചിരുന്നു. അന്നദാനം നൽകുന്നതിനു താൽക്കാലിക ഷെഡിന് പകരം പുതിയതായി ഷെഡ്​ പണിയുന്നതിനും പുറകിലത്തെ കോണിപ്പടിയുടെ മേൽക്കൂരവരെ മൂന്നുവശവും മേൽക്കൂര ചെയ്യുന്നതിനുമുള്ള എസ്​റ്റിമേറ്റ് എടുത്ത് ഫണ്ട് അനുവദിച്ച് ടെൻഡർ നടപടിവരെ പൂർത്തീകരിച്ചിരുന്നു. കരാറുകാരൻ ഷെഡി​ൻെറ മേൽക്കൂരക്കുള്ള കമ്പികൾ നാട്ടിയിട്ട് അഞ്ചു​ മാസത്തിലേറെയായി. തുടർന്ന്​ ഒരു പ്രവർത്തനവും നടന്നിട്ടില്ല. മേൽക്കൂര പൊളിച്ചതിനാൽ കനത്ത മഴയിൽ കെട്ടിടത്തിന് ബലക്ഷയം നേരിടുകയാണ്. പരിസരം മുഴുവൻ കാടുകയറി കിടക്കുകയാണ്. ലൈറ്റുകൾ തെളിയുന്നില്ല. മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നഗരസഭ കാട്ടുന്ന ഈ അലംഭാവം തീർഥാടകരോടുള്ള വെല്ലുവിളിയായി കണക്കാക്കണമെന്ന്​ ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ അഡ്വ. റോഷൻ നായർ പറഞ്ഞു. ----------- Musti :: Photo: പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.