ജോലി ഒഴിവ്​

അടൂർ: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതിന് നേരിട്ടുള്ള കൂടിക്കാഴ്ച ഈ മാസം 25ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ നടക്കും. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തണം. പ്രായപരിധി 40 വയസ്സ്​. പ്രവൃത്തിപരിചയം അഭികാമ്യം. ഫോണ്‍: 04734 223236. ----------- നാരങ്ങാനത്ത്​ ക്ലിനിക്കല്‍ ലാബ് പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തി​ൻെറയും കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറയും നേതൃത്വത്തിൽ ലബോറട്ടറി ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ ഏഴുമുതല്‍ ഉച്ചക്ക്​ ഒന്നുവരെ പ്രവര്‍ത്തിക്കും. എല്ലാ രക്തപരിശോധനകളും മിതമായ നിരക്കില്‍ ചെയ്യും. ഫോണ്‍: 04735 245613.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.